Home-bannerNationalNewsRECENT POSTS
ജമ്മു കാശ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെയ്പ്; ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കാഷ്മീരിലെ കൃഷ്ണ ഗാട്ടി സെക്ടറിലാണ് കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാന്‍ ആക്രമണം നടത്തുകയായിരിന്നുവെന്ന് ഇന്ത്യന്‍ സൈനിക വക്താവ് പറഞ്ഞു. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കഠുവയിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News