മാവോയിസ്റ്റുകളുടെ സംസ്കരം: ഹൈക്കോടതി തീരുമാനം ഇന്ന്
കൊച്ചി:പാലക്കാട് മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ കീഴ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമർ പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിെൻറ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവർ നൽകിയ ഹരജിയിൽ മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 28ന് ഒരു സ്ത്രീയു ഉൾപ്പെടെ മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനെ തുടർന്നാണെന്നാണ് പൊലീസ് ഭാഷ്യമെന്ന് ഹരജിയിൽ പറയുന്നു. ഒക്ടോബർ 29ന് മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് തയാറാക്കുമ്പോഴുണ്ടായ ഏറ്റുമുട്ടലിൽ മണിവാസകം കൊല്ലപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, ഒക്ടോബർ 30ന് ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെത്തിയ ഹരജിക്കാരെ രാത്രി ൈവകും വരെ കാത്തു നിന്നിട്ടും മൃതദേഹങ്ങൾ കാണിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു