25.4 C
Kottayam
Monday, June 8, 2026

പാക്ക് ദേശീയ അസംബ്ലി പിരിച്ചുവിട്ടു, ഹർജികൾ സുപ്രീം കോതിയിൽ, അട്ടിമറി ശ്രമത്തിന് പിന്നിൽ യു.എസ് എന്ന് ഇമ്രാൻ

Must read

പാകിസ്ഥാൻ: ദേശീയ അസംബ്ലി (national assembly)പിരിച്ചുവിട്ടതിനെതിരെ(dissolution) പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ(pakistan) സുപ്രീംകോടതി (supreme court)ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ പാകിസ്ഥാൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സപീക്കർക്കും ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അഞ്ചംഗ സുപ്രീംകോടതി ബെഞ്ചാണ് കേസിൽ വാദം കേൾക്കുക. സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് പിറകിൽ അമേരിക്കയാണെന്ന് ആവർത്തിച്ച ഇമ്രാൻ യു.എസ് നയതന്ത്ര പ്രതിനിധി ഡോണാൾ‍ഡ് ലുവാണ് ഇതിന് നേതൃത്വം നൽകിയതെന്നും ആരോപിച്ചു

പെട്ടെന്നുള്ള തീരുമാനങ്ങളാണ് കളിക്കളത്തിലും രാഷ്ട്രീയ കസേരയിലും ഇമ്രാൻ എന്നും സ്വീകരിച്ചത്. ടെസ്റ്റ് ബോളറുടെ ക്ഷമാശീലമാണ്, അധികാര രാഷ്ട്രീയത്തിലെ മുതൽ കൂട്ടെന്ന് പറഞ്ഞ ഇമ്രാൻ, അടുത്ത 90 നാൾ എന്തൊക്കെ ചെയ്യുമെന്നതാണ് ആകാംഷ.
തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവെന്ന നിലയിൽ അപ്രതീക്ഷിത തീരുമാനങ്ങൾ ഇമ്രാനെ തുണച്ചിട്ടേ ഉള്ളു.

തഹ്രീകെ ഇൻസാഫ് എന്നാൽ നീതിക്കായി നിലകൊള്ളുന്ന പാർട്ടി എന്നർത്ഥം. 1996ൽ രൂപീകരിച്ചു.2002 പാർട്ടിയിൽ നിന്ന് ഇ്രമാൻ ഖാൻ മാത്രം ജയിച്ചു. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട 2008ലെ വോട്ടെടുപ്പിൽ ത്ഹരീകെ ഇൻസാഫ് ജനവിധി തേടിയില്ല. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ബേനസീർ വധം ഉയർത്തി സഹതാപ തരംഗം മുതലാക്കുമെന്ന് ഒരുമുഴം മുന്പെ കണ്ടു. ഇമ്രാന്‍റെ അപ്രതീക്ഷിതവും തന്ത്രപരവുമായ പിന്മാറ്റം.
ലോകോത്തോര ബാറ്റർമാരെ വിറപ്പിച്ച ഇമ്രാന്‍റെ ഗെയിം സ്പിരിറ്റ് പാക് മണ്ണിൽ ഒരു വ്യാഴവട്ടക്കാലം വേണ്ടത്ര ഫലിച്ചില്ല. തിരിച്ചടികളിൽ പതറാതെ, ഗൃഹപാഠം ചെയ്ത 2013 ൽ ഇമ്രാൻ പാർട്ടിയെ ഇറക്കി. വിജയദാഹമുള്ള ക്രിക്കറ്റ് ടീമിനു സമാനം പാർട്ടിയെ നയിച്ചു. 2013ൽ തെഹ്‍രീകെ ഇൻസാഫ് വരവറിയിച്ചു. ഖൈബർ പക്തൂൺ പ്രവിശ്യയിൽ 61 സീറ്റു നേടി നിയമസഭയിൽ അധികാരത്തിൽ. പഞ്ചാബ് പ്രവിശ്യ നിയസഭയിൽ 30 സീറ്റ് നേടി പ്രധാന പ്രതിപക്ഷം.

പാക് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചുള്ള മുന്നേറ്റം.ഏകദിനത്തിലെ 300പന്തുകളെ കുറിച്ചും ചിന്തിക്കുന്ന ആക്രമണകാരിയായ ബോളർക്ക്
ദേശീയ അസംബ്ലിയിലെ 172 സീറ്റിനെ കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റർമാരുടെ ക്ഷമയോടെ കാത്തിരിക്കാൻ പറഞ്ഞു
ഇമ്രാൻ തന്‍റെ അണികളോട്, ഒടുവിൽ പാകിസ്ഥാന് ലോകകപ്പ് സമ്മാനിച്ച ആദ്യ ക്യാപ്റ്റൻ, ട്വന്‍റി ട്വന്‍റി ആവേശത്തോടെ, 2017ൽ അധികാരത്തിലുമെത്തി. എന്നാൽ കളിക്കളത്തിലെ നേതൃമികവും പന്തടക്കവും രാഷ്ട്രീയത്തിൽ തുണച്ചില്ല. സൈന്യത്തിന്‍റെ തന്ത്രങ്ങൾക്കും, തീരുമാനങ്ങൾക്കും, താത്പര്യങ്ങൾക്കും മുന്പിൽ, ഇമ്രാനെന്ന കളിക്കാരൻ വെറും കാഴ്ചക്കാരനായി. ഇനി കാത്തിരിപ്പാണ്, സുപ്രീംകോടതി എന്ത് പറയും എന്നറിയാൻ, കാവൽ പ്രധാനമന്ത്രിയായിരിക്കെ എന്തൊക്കെ ചെയ്യും എന്നറിയാൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

Popular this week