FeaturedHome-bannerKeralaNews

വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്, പൃഥിരാജിൻ്റെ ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ആഞ്ഞടിച്ച് നടൻ ഹരീഷ് പേരടി

കൊച്ചി: നടൻ പൃഥിരാജ് വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരിഷ് പേരടി.വിഷയത്തിൽ മാധ്യമങ്ങൾ എന്തുകൊണ്ട് താരത്തോട് ചോദിച്ചില്ല. ജാതിയിൽ ഉയർന്ന ആളായതിനാൽ വിനായകനോട് ചോദിച്ച ചോദിച്ച ചോദ്യം പൃഥിരാജിനോട് ചോദിച്ചില്ലെന്നും ഹരിഷ് പേരടി ഫേസ് ബുക്കിൽ കുറിച്ചു

ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപമിങ്ങനെ:

എല്ലാം വാർത്തകൾ ആണ്..വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്…പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന് …നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്..വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട,നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്…അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്…കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ…🙏🙏🙏❤️❤️❤️

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്ന്, മയക്കുമരുന്നുമായി യുവാവ് അറസ്‌റ്റിലായത്.വാളക്കോട് പാണക്കാട് നസീം വില്ലയില്‍ നുജും സലിം കുട്ടിയാണ് മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലായത്. ലഹരി സ്റ്റാമ്പുകളും കൊക്കെയ്‌നുകളുമുള്‍പ്പെടെ മാരക മയക്കുമരുന്നുകളാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

തേവര മാളിയേക്കല്‍ റോഡിലുള്ള, അസെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റില്‍ അര്‍ദ്ധരാത്രിയോടു കൂടി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടന്‍ തന്നെ, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാൾ പിടിയിലായത്.

ഫോണിലൂടെ, ഉദ്യോഗസ്ഥര്‍ പൃഥ്വിരാജുമായി സംസാരിച്ചു. എന്നാൽ, യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി. പുനലൂരിലെ അറിയപ്പെടുന്ന പ്രമുഖ ബിസിനസ് കുടുംബത്തിലെ അംഗമാണ് പിടിയിലായ യുവാവെന്നാണ് എക്‌സൈസ് സംഘം അറിയിച്ചിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ്, ഇയാളുടെ സഹോദരന്റെ വിവാഹ ചടങ്ങില്‍ മലയാളത്തിലെ മെഗാസൂപ്പര്‍ സ്റ്റാറും മകനും പങ്കെടുത്തിരുന്നതായും വിവരമുണ്ട്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker