ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളില്‍ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലര്‍ മോശം മെസേജ് അയക്കാറുണ്ട്; വെളിപ്പെടുത്തലുമായി പത്മപ്രിയ
മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ‘കാഴ്ച്ച’ എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പത്മപ്രിയ. തുടര്‍ന്ന് നിരവധി ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദക്ഷിണേന്ത്യന്‍ ഭാഷകളിലമായി 48 ഓളം ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിച്ചു. ഇപ്പോളിതാ സിനിമ ഫീല്‍ഡില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തനിക്ക് നേരെ കാസ്റ്റിംഗ് കൗച്ച് ബാക്കി നടിമാര്‍ പറയുന്ന പോലെ ഉണ്ടായിട്ടില്ല. ചിലര്‍ അവസരത്തിന് വേണ്ടി കിടക്ക പങ്ക് ഇടേണ്ട വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് ചിലര്‍ പേടി ഉള്ളത് കൊണ്ടും ചിലര്‍ അവസരം നഷ്ടപ്പെടും എന്ന തോന്നല്‍ കൊണ്ടുമാണ് കാര്യങ്ങള്‍ വെളിയില്‍ പറയാത്തത്. താനും ബാക്കി നടിമാരും കൂടെ ഉള്ളവരെ വിശ്വസിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ചിലര്‍ ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളില്‍ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലര്‍ വേറെ ഉദ്ദേശത്തോടെ മ്ലേച്ചമായി സംസാരിച്ചിട്ട് തോളില്‍ തട്ടി പോകാറുണ്ട്. ഇതൊക്കെ ഷൂട്ടിംഗ് സൈറ്റിലെ സ്ഥിരം കാഴ്ചയാണ്.
നമ്മള്‍ അവരോട് ദേഷ്യപ്പെട്ടാല്‍ ഉടനെ ക്ഷമ ചോദിക്കും അങ്ങനെ വരുമ്പോള്‍ ക്ഷമിക്കാന്‍ മാത്രമേ സാധിക്കുകയൊള്ളു. ചിലര്‍ അനാവശ്യ മെസ്സജുകള്‍ അയക്കാറുണ്ട്. ചില പേരും പദവിയും ഉള്ള മുന്‍ നിര നായികമാരും കിടക്ക പങ്ക് ഇടാന്‍ സമ്മതിക്കാറുണ്ട് സ്ഥിരമായി സിനിമയില്‍ വേഷം ലഭിക്കാന്‍ വേണ്ടിയാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് അല്ലങ്കില്‍ അവര്‍ക്ക് അവസരം ലഭിക്കില്ല.
ഇങ്ങനെ ചെയ്യുന്നവര്‍ക്ക് എപ്പോളും അവസരം ലഭിക്കണം എന്നില്ല, പുതു തലമുറയില്‍ ഉള്ള നടിമാര്‍ ഇതിന് വഴങ്ങാന്‍ നിന്ന് കൊടുക്കില്ല. ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്മാറി നില്‍ക്കുന്നത് കൊണ്ടാണ് തന്നെ സിനിമയില്‍ നിന്നും ഒതുക്കിയത്. നല്ല കഥയുള്ള സിനിമയില്‍ മാത്രം അഭിനയിക്കും അതല്ലാതെ വേറെ ഒന്നും തന്റെ പക്കല്‍ നിന്നും കൂടുതലായി കിട്ടില്ല എന്ന് അവര്‍ക്ക് അറിയാം അതാണ് ഒതുങ്ങി പോയത്.