KeralaNews

കൊവിഡ് വ്യാപനം; തൃശൂര്‍ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുല്‍ കണ്ടൈന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കോര്‍പറേഷനിലെ തേക്കിന്‍കാട് ഡിവിഷന്‍ ഉള്‍പ്പെടെ ഇന്നലെ ജില്ലാ കളക്ടര്‍ കണ്ടൈന്മെന്റ് സോണ് ആയി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് പോലീസ് റൂട്ട്മാര്‍ച്ച് നടത്തി.

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട് ഡിവിഷന്‍ എന്നിവക്ക് പുറമെ പാട്ടുരായ്ക്കല്‍ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എല്‍ത്തുരുത്ത് ഡിവിഷനുകള്‍ ഇന്നലെ കണ്ടൈന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പൊലീസ് പരിശോധന ശക്തമാക്കി.

അവശ്യ വസ്തുക്കള്‍ വില്‍ക്കാനുള്ള കടകള്‍ തുറക്കാനനുമതിയുണ്ട്. കുന്നംകുളം നഗരസഭയിലെ 07,08,11,15,19,20 വാര്‍ഡുകളും കാട്ടകാമ്പാല്‍ പഞ്ചായത്ത് 06, 07,09 വര്‍ഡുകളും കണ്ടൈന്മെന്റ് സോണുകളാണ്.

കുന്നംകുളത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിന് എതിരെ പൊലീസ് നടപടി സ്വീകരിച്ചു. തൃശൂരിലേക്ക് 25 യാത്രക്കാരുമായി സര്‍വീസ് ആരംഭിക്കുന്നതിനിടയിലാണ് നടപടി. കുന്നംകുളത്ത് സര്‍വീസ് നടത്തിയ അഞ്ച് ഓട്ടോറിക്ഷകള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button