ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂര്‍: ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റര്‍ ബോര്‍ഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം. ബിജെപി മണ്ഡലം പ്രസിഡന്റുമാരായ എജി രാജേഷ്, അരുണ്‍ പന്തല്ലൂര്‍ എന്നിവര്‍ സഞ്ചരിച്ച കാറിലാണ് പാമ്പിനെ കണ്ടത്.

സ്റ്റിയറിങ്ങിന് മുന്‍പിലെത്തി പാമ്പ് തല പൊക്കിയതോടെ കാര്‍ നിര്‍ത്തിയിട്ടു.പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വനം വകുപ്പിലെ പരിസ്ഥിതി പ്രവര്‍ത്തനെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പാമ്പ് ഉള്ളിലേക്കു കയറിപ്പോയി.

പിന്നീട് ആമ്പല്ലൂരിലെ സര്‍വീസ് സെന്ററിലും പേരാമ്പ്രയിലെ വര്‍ക് ഷോപ്പിലും കാര്‍ എത്തിച്ചു. ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റി വൈകീട്ട് വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News