29.4 C
Kottayam
Saturday, June 6, 2026

‘സോളാർകേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി’ അജിത് കുമാർ ഫ്‌ളാറ്റ് വാങ്ങി മറിച്ചുവിറ്റു, നികുതിവെട്ടിച്ചു: അൻവർ

Must read

മലപ്പുറം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരേ വീണ്ടും ആരോപണങ്ങളുമായി ഇടത് എംഎല്‍എ. പി.വി അന്‍വര്‍. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കൈക്കൂലി പണം ഉപയോഗിച്ച് ഫ്‌ളാറ്റുകള്‍ വാങ്ങി മറിച്ചുവിറ്റെന്നും അന്‍വര്‍ പറഞ്ഞു. സോളാര്‍ കേസ് അട്ടിമറിച്ചതിനുള്ള കൈക്കൂലി പണമാണ് ഇതെന്നും അന്‍വര്‍ ആരോപിച്ചു.

'എഡിജിപി കവടിയാറില്‍ 33.8 ലക്ഷം രൂപ നല്‍കി 2016 ഫെബ്രുവരിയില്‍ സ്വന്തം പേരില്‍ ഫ്‌ളാറ്റ് വാങ്ങി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത് വാങ്ങുന്നത്. പത്ത് ദിവസം കഴിഞ്ഞ് ഇത് വില്‍ക്കുകയാണ്. 33 ലക്ഷം രൂപയക്ക് വാങ്ങിയ പ്രോപ്പര്‍ട്ടി വില്‍ക്കുന്നത് 65 ലക്ഷം രൂപയ്ക്ക്. ഇരട്ടി വിലക്ക്. എവിടെ നിന്ന് കിട്ടി ഈ പണം. ഇത് കൈക്കൂലിയായി സോളാര്‍ കേസ് അട്ടിമറിക്കാന്‍ കിട്ടിയ പണമാണ്' അൻവർ പറഞ്ഞു

ഇത്തരത്തില്‍ 32 ലക്ഷം രൂപ വൈറ്റായി. എഡിജിപി കൈക്കൂലി വാങ്ങി ഫ്‌ളാറ്റുകള്‍ വാങ്ങുകയാണെന്നും അന്‍വര്‍ പറഞ്ഞു. രജിസ്‌ട്രേഷന്റെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം 4.7 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് അധികാരദുര്‍വിനിയോഗത്തില്‍ വരുന്നതാണ്. വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര വകുപ്പിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിന് മുമ്പായിട്ടായിരുന്നു അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week