CrimeKeralaNews

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ നോക്കിവയ്ക്കും, ശേഷം വെള്ളം ചോദിച്ചെത്തി മാല കവർച്ച; യുവതി പിടിയിൽ

തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന പ്രായം ചെന്ന സ്ത്രീകളെ നോക്കിവെച്ചശേഷം വീടുകളിലെത്തി മാല കവരുന്ന യുവതി പിടിയിൽ. വെ​ള്ള​റ​ട പൊ​ലീ​സ് പ​രി​ധി​യി​ല്‍ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം ചോ​ദി​ച്ചെ​ത്തി മാ​ല ക​വ​ർ​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഊ​ര​മ്പ് പു​ന്ന​ക്ക​ട സ്വദേശി സു​ക​ന്യ (31) യാ​ണ് പി​ടി​യി​ലാ​യ​ത്. 

കു​ന്ന​ത്തു​കാ​ല്‍ ആ​റ​ടി​ക്ക​ര​വീ​ട്ടി​ല്‍ ഡാ​ളി ക്രി​സ്റ്റ​ലി​ന്റെ (62) വീ​ട്ടി​ലെ​ത്തി കു​ടി​വെ​ള്ളം ചോ​ദി​ച്ച​ ശേ​ഷം ര​ണ്ട് പ​വ​ന്‍ മാ​ല ക​വ​ര്‍ന്ന കേ​സി​ലും കു​ട​പ്പ​ന​മൂ​ട് ശാ​ലേം ഹൗ​സി​ല്‍ ല​ളി​ത​യു​ടെ (84) മൂ​ന്ന് പ​വ​ന്‍ മാ​ല ക​വ​ര്‍ന്ന കേ​സി​ലു​മാ​ണ് സുകന്യ പി​ടി​യി​ലാ​യ​ത്. ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന പ്രാ​യം​ചെ​ന്ന സ്ത്രീ​ക​ളെ നോ​ക്കി​ വെച്ച​ശേ​ഷം വീ​ടു​ക​ളി​ലെ​ത്തി മാ​ല​ ക​വരു​ന്നത് പ്രതിയുടെ രീതിയെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​സാ​ദ്, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ റ​സ​ല്‍ രാ​ജ്, ശ​ശി​കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ഷീ​ബ, അ​ശ്വ​തി, രാ​ജേ​ഷ്, ബീ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സുകന്യയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker