ആഫ്രിക്കയില്‍ നിന്ന് മാര്‍ച്ച് 11 ന് തിരിച്ചെത്തും; ഫേസ്ബുക്ക് വീഡിയോയില്‍ പി.വി അന്‍വര്‍

തിരുവനന്തപുരം: ആഫ്രിക്കയില്‍ നിന്ന് മാര്‍ച്ച് 11 ന് തിരിച്ചെത്തുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. തെരഞ്ഞെടുപ്പില്‍ സജീവമായി ഉണ്ടാകുമെന്നും എംഎല്‍എ അറിയിച്ചു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘എംഎല്‍എയെ കാണാനില്ല, വരില്ല എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും എതിരാളികള്‍ക്കുമാണ് എന്നെ കാണാന്‍ ധൃതിയുള്ളത്. ഈ തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുമുന്നണിക്കൊപ്പം വളരെ സജീവമായി ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ യാത്ര തിരിക്കും മുന്‍പ് വീഡിയോയില്‍ വ്യക്തമാക്കുമെന്നും’ അന്‍വര്‍ പറഞ്ഞു.

നിലമ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അന്‍വറിനെ നിര്‍ദേശിച്ചതിനു പിറ്റേന്നാണു വിഡിയോ സന്ദേശം. രണ്ട് മാസമായി അന്‍വര്‍ തന്റെ മണ്ഡലമായ നിലമ്പൂരില്‍ ഉണ്ടായിരുന്നില്ല. ബിസിനസ് ആവശ്യാര്‍ഥം സിയറ ലിയോണിലാണെന്നാണ് അന്‍വര്‍ നേരത്തെ അറിയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News