23.5 C
Kottayam
Thursday, September 19, 2024

വി.ഡി സതീശന് ആർഎസ്എസുമായും അജിത് കുമാറുമായും ബന്ധം, പുനർജനി കേസിൽ സഹായിക്കാമെന്ന് ധാരണ : അൻവർ

Must read

മലപ്പുറം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആര്‍.എസ്.എസുമായും അജിത് കുമാറുമായും ബന്ധമുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്‍.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

'എം.ആര്‍. അജിത് കുമാര്‍-ആര്‍.എസ്.എസ്. നേതാവ് കൂടിക്കാഴ്ച വി.ഡി. സതീശന്‍ വെളിപ്പെടുത്തത്തിന് മുമ്പ് എനിക്ക് വിവരം ലഭിച്ചു. വിവരം എനിക്ക് ലഭിച്ചത് അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. അപ്പോഴാണ് ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തി പ്രതിപക്ഷ നേതാവ് അടിയന്തര പത്രസമ്മേളനം നടത്തിയത്. പി.വി. അന്‍വറിന് വിവരം ലഭിച്ചിരിക്കുന്നു, വെളിപ്പെടുത്താന്‍ പോകുന്നു. ഇതിന് നേരെ വിപരീതമായി, പിണറായി വിജയന്റെ ആവശ്യപ്രകാരം എ.ഡി.ജി.പിയെ ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുക്കാന്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന ആരോപണം ഉന്നയിച്ചു', അന്‍വര്‍ പറഞ്ഞു.

എ.ഡി.ജി.പി. അജിത് കുമാറും വി.ഡി. സതീശനും തമ്മില്‍ കൃത്യമായ ബന്ധമുണ്ട്. അജിത് കുമാറിന് യു.ഡി.എഫ്. നേതൃത്വത്തിലെ ചിലരുമായും കേന്ദ്രത്തെ പ്രീണിപ്പിക്കാന്‍ ആര്‍.എസ്.എസുമായും ബന്ധമുണ്ടെന്നത് പ്രപഞ്ചസത്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് അവര്‍ തമ്മില്‍ നേരത്തേ ധാരണയുണ്ട്. അതുകൊണ്ട് തൃശ്ശൂരില്‍ ഒരു സീറ്റ് നല്‍കി സഹായിച്ചു. കോണ്‍ഗ്രസിന്റെ വോട്ടാണ് പൂര്‍ണ്ണമായും അവിടെ ബിജെപിയിലേക്ക് പോയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

'പൊന്നാനി സ്വദേശിനിയുടെ മൊഴിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ല. എന്നാല്‍, ഇടതുപക്ഷ എം.എല്‍.എയായ മുകേഷിനെതിരെ പത്തുവര്‍ഷം മുമ്പ് തോണ്ടി, പിടിച്ചു എന്നൊക്കെയുള്ള ആരോപണത്തിൽ കേസെടുത്തത് എന്തടിസ്ഥാനത്തിലാണ്. സ്വന്തം നാട്ടില്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും വനിതാനേതാക്കളുടേയും സാന്നിധ്യത്തില്‍, മാധ്യമപ്രവര്‍ത്തകനുമുന്നിൽ ഒരു സ്ത്രീ മണിക്കൂറുകളോളം സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിട്ടും, എസ്.പിക്ക് പരാതി കൊടുത്തിട്ടും കേസെടുത്തില്ല', അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസില്‍ തനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാല്‍, 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിലെ കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യംചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week