പത്തനംതിട്ട: ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി ക്ഷണിച്ചിരുന്നതായുള്ള വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്.
എന്നാല്‍, ഈ ഓഫര്‍ നിരസിച്ചതായും ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് തന്റെ നിലപാടെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചതായും കുര്യന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. ഉപരാഷ്ട്രപതിയുടെ പദവിയിലേക്ക് പരിഗണിച്ചതില്‍ പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിച്ചിരുന്നു. പദവിക്ക് വേണ്ടി പാര്‍ട്ടി മാറുന്ന ആളല്ലെന്നും കുര്യന് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News