ഭര്‍തൃപിതാവിനെയും മാതാവിനെയും ഉപദ്രവിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍; യുവതി അറസ്റ്റില്‍

മല്ലപ്പള്ളി: വയോധികരായ ഭര്‍തൃപിതാവിനെയും മാതാവിനെയും യുവതി ഉപദ്രവിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍. അക്രമത്തില്‍ ദമ്പതികളുടെ ഇരുകാലുകളും തകര്‍ന്നു. സംഭവത്തില്‍ ദമ്പതികളുടെ പരാതിയില്‍ മരുമകളെ പോലീസ് അറസ്റ്റുചെയ്തു. നെല്ലിമൂട് കുന്നക്കാട്ടില്‍ ഷൈലാമ്മയെയാണ് കീഴ്‌വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍തൃപിതാവിനെയും മാതാവിനെയും ഇവര്‍ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സീനിയര്‍ സിറ്റിസന്‍സ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇരുകാലുകളും തളര്‍ന്ന ദമ്ബതികളുടെ സഹായത്തിനായി നിര്‍ത്തിയിരുന്ന ഹോം നഴ്സാണ് സംഭവം സമൂഹമാധ്യമത്തിലൂടെ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

ജില്ലാ പൊലീസ് മേധാവി നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ബി എസ് സുനീഷ് ബാബു, കീഴ്‌വായ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സി ടി സഞ്ജയ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News