KeralaNews

ഉറക്കമുണര്‍ന്നപ്പോള്‍ പൂഞ്ഞാര്‍ സിംഹം കൂട്ടില്‍ ,ഫോര്‍ട്ട് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് സ്വന്തം വാഹനത്തില്‍,മകന്‍ ഷോണ്‍ ജോര്‍ജും ഒപ്പം

തിരുവനന്തപുരം:നേരം പുലരുംമുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ അറിയിപ്പി നല്‍കി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ജോര്‍ജ് അനുകൂലികളും എതിരാളികളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വഷളായേനെ എന്ന വിലയിരുത്തല്‍ പോലീസിനുണ്ടായിരുന്നു. ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ എസ് പിയുടെ നേത്വത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. ഈരാറ്റുപേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് എത്തി കസ്റ്റഡിയിലെടുത്തത്. അതേസമയം പൊലീസ് വണ്ടിയില്‍ കയറാന്‍ പി സി ജോര്‍ജ് തയാാറായില്ല. പി സി ജോര്‍ജ് സ്വന്തം വാഹനത്തിലാണ് ഫോര്‍ട്ട് സ്റ്റേഷനിലേക്ക് വരുന്നത്. മകന്‍ ഷോണ്‍ ജോര്‍ജും ഒപ്പം ഉണ്ട്. സ്റ്റേഷനിലെത്തിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും. പി സി ജോര്‍ജിനെ കൊണ്ടുവരുന്ന വഴിയില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസ് എടുത്തത്. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.153 എ വകുപ്പ് പ്രകാരമാണ്പി. ഇത് കൂടാതെ പി.സി. ജോര്‍ജിനെതിരെ 295 A എന്ന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഭീതി വിതക്കും വിധം പ്രസംഗിച്ചതിനാണ് പുതിയ വകുപ്പ്. സ്റ്റേഷന്‍ ജാമ്യം കിട്ടാത്ത വിധത്തിലുള്ള വകുപ്പുകളാണ് ഇത്. ഞായറാഴ്ച ആയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മജിസട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനുള്ള സാധ്യതയും ഉണ്ട്.

കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ പറയുന്നു. മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍?ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം പി സി ജോര്‍ജിന്റെ കസ്റ്റഡിയെ ബി ജെ പി നേതാക്കള്‍ അപലപിക്കുകയാാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.അതേസമയം പൊലീസ് നടപടി അനിവാര്യമായതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വിദ്വേഷ പ്രസം?ഗത്തിന്റെ പേരില്‍ കലാപങ്ങള്‍ വരെ ഉണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button