ജോസ് കെ മാണി ബി.ജെ.പിയുടെ പിന്നാലെ; ഡല്‍ഹിയില്‍ പോയി നേതാക്കളെ കണ്ടെന്ന് പി.സി ജോര്‍ജ്

കോട്ടയം: ജോസ് കെ. മാണി രണ്ടു മാസമായി ബി.ജെ.പിയുടെ പുറകേ നടക്കുകയാണെന്നു പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫില്‍ നിന്നു ജോസ് കെ. മാണിയെ പുറത്താക്കിയ നടപടി നൂറു ശതമാനവും ശരിയാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനു വിവരമുണ്ടായതില്‍ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ.മാണി. സ്വന്തം അപ്പനോടു പോലും നീതി പുലര്‍ത്താത്ത ആളെ യുഡിഎഫില്‍നിന്ന് പുറത്താക്കിയതു നന്നായി. ബിജെപിയില്‍ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണു ജോസ്.കെ. മാണിയുടെ ആഗ്രഹം. ഡല്‍ഹിയില്‍ പോയി ബിജെപി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫില്‍ ഈ വഴക്കുണ്ടാക്കിയതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

വാക്കു പാലിക്കണം എന്നു പറഞ്ഞു രണ്ടു മാസമായി ജോസഫ് വഴിയേ കരഞ്ഞു നടക്കുകയാണ്. ജോസ് കെ. മാണി പക്ഷത്തെ പുറത്താക്കാന്‍ ഇത്രയും വൈകിപ്പോയതു ശരിയായില്ലെന്നാണു തന്റെ അഭിപ്രായമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News