27.4 C
Kottayam
Thursday, June 4, 2026

കോട്ടയത്തിന് ആശ്വാസം :ജൂൺ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം

Must read

കോട്ടയം:ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) ലഭിച്ച 325 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.

രോഗമുക്തരായവര്‍ ഉള്‍പ്പെടെ ഇതുവരെ 216 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂണ്‍ മാസത്തില്‍ ഇതുവരെ 173 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മെയ്-23, ഏപ്രില്‍-17, മാര്‍ച്ച്-3 എന്നിങ്ങനെയാണ് മുന്‍ മാസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

*രോഗമുക്തരായവര്‍*

1. അബുദാബിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(59).

- Advertisement -

2. ചെന്നൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(23).

- Advertisement -

3. മുംബൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച ടിവി പുരം സ്വദേശി(33).

4. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28).

5. അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച മാലം സ്വദേശി(55).

- Advertisement -

6. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 15ന് സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61).

7. മുംബൈയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(53).

8. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(33)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week