കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രം മത്സരിക്കും; പി.സി ജോര്‍ജ്

കോട്ടയം: കേരള ജനപക്ഷം പൂഞ്ഞാറില്‍ മാത്രം മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.സി. ജോര്‍ജ്. ഒരു മുന്നണിയുടെയും ഭാഗമാകില്ല. പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അവരോട് സ്‌നേഹം കൂടും.

സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് വോട്ട് വര്‍ധിച്ചിട്ടുണ്ട്. തനിക്ക് മുസ്ലീം വിരുദ്ധതയില്ല. ഇത്തവണ 40,000 വോട്ടിന് പൂഞ്ഞാറില്‍ ജയിക്കുമെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പി.സി. ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ മുന്നണി പ്രവേശത്തില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണെന്നും പി.സി. ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഇതോടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകാന്‍ ജോര്‍ജ് ശ്രമം തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News