എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ്; രണ്ടു പേരെയും ഉപേക്ഷിക്കു പ്രയാസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഞാന്‍ നല്ല കോണ്‍ഗ്രസുകാരനും ഇടതുപക്ഷത്തായപ്പോള്‍ നല്ല ഇടതുപക്ഷക്കാരനുമായെന്ന് ചെറിയാന്‍ ഫിലിപ്പ്. എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ്. രണ്ടുപേരെയും ഉപേക്ഷിക്കുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോഴും ഇ.എം.എസുമായി ഏറെ അടുപ്പമുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണി ഗ്രൂപ്പിലായിരുന്നിട്ടും കെ.കരുണാകരനുമായും നല്ല ബന്ധത്തിലായിരുന്നു.

കരുണാകരന് സ്വന്തം ഗ്രൂപ്പ് നേതാക്കളെക്കാള്‍ ഇഷ്ടം എന്നോടായിരുന്നു. പലപ്പോഴും സ്വകാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. ആന്റണി എനിക്ക് ഗുരുതുതുല്യനാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഞാന്‍ ചേരാന്‍ വന്നപ്പോള്‍ രക്ഷാകര്‍ത്താവിന്റെ കോളത്തില്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടിയാണ്.

കോണ്‍ഗ്രസ് വിട്ട ശേഷം ഇന്നുവരെ പിണറായി വിജയനാണ് എന്റെ സംരക്ഷകന്‍. വര്‍ഷങ്ങളായി ഓണത്തിനും വിഷുവിനും ഞാന്‍ ഭക്ഷണം കഴിക്കുന്നത് പിണറായി വിജയന്റെ വീട്ടില്‍വെച്ചാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News