ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ 8 മരണം

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് നിരവധി കോവിഡ് രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള രോഗികളാണ് മരിച്ചത്.

ശനിയാഴ്ചയാണ് സംഭവം. മരിച്ചവരില്‍ ആറ് പേര്‍ ഐ.സിയുവില്‍ ചികിത്സയിലിരുന്നവരും രണ്ട് പേര്‍ വാര്‍ഡിലുമായിരുന്നു. ബത്ര ആശുപത്രിയിലെ ഗ്യാസ്‌ട്രോ യൂണിറ്റ് മേധാവി ഡോ. ആര്‍.കെ ഹിമതാനിയാണ് മരിച്ച ഡോക്ടര്‍.

ഈ ആഴ്ചയില്‍ ഇത് രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നത്. ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച 11.45 നാണ് ആശുപത്രിയിലെ ഓക്സിജന്‍ തീര്‍ന്നത്. എന്നാല്‍ ഓക്സിജന്‍ ടാങ്കറുകള്‍ ആശുപത്രിയില്‍ എത്തിയത് ഏകദേശം 1.30 ന് ആണ്. അതീവ ഗുരുതരാവസ്ഥയിലുള്ള 230 തോളം രോഗികള്‍ക്ക് ഒരു മണിക്കൂര്‍ 20 മിനിട്ടോളം ഓക്സിജന്‍ ലഭിച്ചില്ല. തലസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി മാരത്തോണ്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News