24.8 C
Kottayam
Thursday, June 4, 2026

വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ഓക്‌സിജന്‍; പ്രവര്‍ത്തനം ആരംഭിച്ചു

Must read

കൊച്ചി: എറണാകുളത്ത് വീടുകളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഓക്‌സിജന്‍ സഹായം ആവശ്യമായ കൊവിഡ്, കൊവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നത്.

കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മൂന്ന് കോണ്‍സെന്ററേറ്ററുകള്‍ പ്രവര്‍ത്തന സജ്ജമായി. കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം മുഖേനയാണ് സൗകര്യം ലഭ്യമാക്കുന്നത്. കിടപ്പ് ചികിത്സയില്‍ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ഉറപ്പാക്കുവാന്‍ ലക്ഷ്യമിട്ടുള്ള ഇവയുടെ പ്രവര്‍ത്തനം വിവിധ താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലയില്‍ വ്യാപിപ്പിക്കും.

കൊവിഡ് രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കുന്നുണ്ട്. പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ (എഫ്എല്‍ടിസി), ഡൊമിസിലറി കെയര്‍ സെന്റെറുകള്‍ (ഡിസിസി) എന്നിവിടങ്ങളിലും ഓക്‌സിജന്‍ കിടക്കകള്‍ ഒരുങ്ങുകയാണ്.

ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കുന്ന ഓക്‌സിജന്‍ കിടക്കള്‍ക്കാവശ്യമായ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ ജില്ലയിലെ കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനത്തിലൂടെ ഉറപ്പാക്കും. പൊതു, സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലായി ആറായിരത്തോളം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ യുദ്ധകാല അടിസഥാനത്തില്‍ പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week