24.5 C
Kottayam
Friday, June 5, 2026

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം, ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിയ്ക്കുക

Must read

തിരുവനന്തപുരം:ഇതരസംസ്ഥാന പ്രവാസികളുടെ മടക്കയാത്രാനുമതി പാസുകള്‍ ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രമായിരിക്കും അനുവദിക്കുക. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും പാസ്സുകള്‍ അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കുന്നതിനാണ് പുതിയ നടപടി. നോര്‍ക്കയില്‍ മടക്കയാത്രാ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.in ല്‍ അപേക്ഷിക്കാം. നോര്‍ക്ക രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍രാണ് പാസ് അനുവദിക്കുക.

മൊബെല്‍ നമ്പര്‍, വാഹനമ്പര്‍, സംസ്ഥാനത്തേക്ക് കടക്കുന്ന ചെക്ക് പോസ്റ്റ്്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. ഓരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയ്യാറാക്കി ഗ്രൂപ്പിന്റെ വിവരങ്ങളും നല്‍കണം. വിവിധ ജില്ലകളില്‍ എത്തേണ്ടവര്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ തല ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കേണ്ടതാണ്. ജില്ലാ കളക്ടര്‍മാര്‍ അപേക്ഷാ പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍ ഇ മെയില്‍ എന്നിവ വഴിയാണ് പാസുകള്‍ ലഭ്യമാക്കുക.യാത്രാനുമതി ലഭിച്ചവര്‍ക്ക് നിര്‍ദ്ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍അതിനടുത്ത ദിവസങ്ങളില്‍ വരുന്നതിന് തടസ്സമുണ്ടായിരിക്കുകയില്ല.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് സീറ്റുള്ള വാഹനത്തില്‍ 4 ഉം 7 സീറ്റുള്ള വാഹനത്തില്‍ അഞ്ചും, വാനില്‍ 10 ഉം ബസ്സില്‍ 25 ആളുകള്‍ക്കും മാത്രമേ യാത്ര ചെയ്യാന്‍ അനുവദി നല്‍കുകയുള്ളു. ചെക്ക്് പോസ്റ്റ് വരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനുള്ള വാപന ക്രമീകരണം സ്വയം ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം വാഹനങ്ങളില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുയുള്ളു. അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസറ്റര്‍ചെയ്ത് എമര്‍ജന്‍സി പാസ് വാങ്ങേണ്ടതും യാത്രക്കു ശേഷം ഹോം ക്വാറന്റൈനില്‍ പോകേണ്ടതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്് യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് അതത് ജില്ലാ കളക്ടര്‍മാര്‍ വഴിയാണ് ലഭ്യമാക്കുക.

ചെക്ക് പോസ്റ്റിലെത്തുന്നവര്‍ വൈദ്യ- എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പരിശോധനയക്ക് വിധേയമാകേണ്ടതാണ്. ഇതിനായി യാത്രാ പെര്‍മിറ്റുകള്‍ കയ്യിലോ മൊബൈലിലോ കരുതണം. എല്ലാ യാത്രക്കാരും കോവിഡ്19 ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലോക്കോ ആശുപത്രിയിലേക്കോ മാറ്റുകയും അല്ലാത്തവരെ വീടുകളിലേക്ക് ക്വാറന്റൈനിനായി അയയ്ക്കുകയുമാണ് ചെയ്യുക.

- Advertisement -

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്ക് യാത്രക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ക്ക് യാത്രക്കാരന്റെ ജില്ലാ കളക്ടറാണ് പാസ് നല്‍കേണ്ടത്. ഇവര്‍ ക്വാറന്റൈന്‍ നടപടി ക്രമങ്ങള്‍ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കളക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്.

- Advertisement -

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനുമതി വാങ്ങുന്നതിന് വിവിധ സംവിധാനങ്ങള്‍ നിലവിലുണ്ട്. ഇതിനായി അപേക്ഷിക്കേണ്ട ലിങ്കുകള്‍ കര്‍ണാടക -https://sevasindhu.karnataka.gov.in/sevasindhu/English തമിഴ്‌നാട്്-https://tnepass.tnega.org ആന്ധ്രാപ്രദേശ് www.spandana.ap.gov.in തെലുങ്കാന [email protected],ഗോവ www.goaonline.gov.in( helpdesk no 08322419550)

യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണെങ്കില്‍ അതത് ചെക്ക് പോസ്റ്റുകളുമായി സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ 0471 2781100,2781101
ബന്ധപ്പെടാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week