ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ 24 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ 24 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് 24 പേര്‍ക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. കൂടുതല്‍ രോഗികളുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

സൈനികാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉള്‍പ്പടെ 24 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. രോഗം സ്ഥീരീകരിച്ചവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News