KeralaNews

ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സഭയുടെ മക്കൾ,ഉമ്മൻചാണ്ടി വിശുദ്ധൻ ആണോ എന്ന കാര്യത്തെ കുറിച്ച് 50 വർഷത്തിനുശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാൻ പോലും കഴിയുകയുള്ളൂവെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിശുദ്ധ പദവിയുമായി ബന്ധപ്പെട്ട ചർച്ചകളെ തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്ക്കേണ്ടെതില്ലെന്ന് ഓർത്തഡോക്സ് സഭ. ഉമ്മൻചാണ്ടി വിശുദ്ധൻ ആണോ എന്ന കാര്യത്തെ കുറിച്ച് 50 വർഷത്തിനുശേഷം മാത്രമേ സഭയ്ക്ക് ചിന്തിക്കാൻ പോലും കഴിയൂ എന്നും ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹനാൻ മാർ ദിയോസ്കോറസ് പറഞ്ഞു. 

ജനങ്ങളുടെ മനസിലാണ് ഒരാൾ വിശുദ്ധനാകുന്നതെന്ന് കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും സഭയുടെ മക്കളാണെന്നും ഓര്‍ത്തഡോക്സ് ബിഷപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ലെന്നും യൂഹനാൻ മാർ ദിയോസ്കോറസ് കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പ്രസംശിച്ച് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് രംഗത്തെത്തി.

എൻഎസ്എസ് വ‍ര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്നേഹവായ്പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button