24.5 C
Kottayam
Thursday, June 18, 2026

വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു, ഒരു മരണം,അഞ്ച് പേര്‍ക്ക് പരിക്കേറ്റു, അപകടത്തിൽപ്പെട്ടത് പോലീസ് കുടുംബം

Must read

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനിയെന്ന് വിളിക്കുന്ന സൗദാമിനി (67)  മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറ വീണത്. പഞ്ചാലിമേട് സന്ദർശിച്ച ശേഷം തിരികെ വരും വഴിയാണ് അപകടം ഉണ്ടായത്.

ബിബിൻ്റെ ഭാര്യയും കട്ടപ്പന വനിത പൊലീസ് സ്റ്റേഷൻ സിപിഒയുമായ അനുഷ്കയെ കഴുത്തിന് പരുക്കേറ്റതിനെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ബിബിൻ, മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്കയുടെ അമ്മ ഷീല എന്നിവരെ നിസാര പരുക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ ടി.യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മുൻ മുഖ്യമന്ത്രിയുടെ മകൾ ചോദ്യശരങ്ങൾക്ക് മുന്നിൽ എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ 10:30-ഓടെ...

മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഔദ്യോഗിക ഓഫീസിൽ നടന്ന ഏറ്റവും പുതിയ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പുതിയ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

ശിവസേന(യു.ബി.ടി.) പിളർന്നു; ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി, ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) പിളർന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ...

Popular this week