അവകാശികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല,കോവിഡ് ബാധിച്ച് മരിച്ചവരുടെ 650 ഓളം മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ നൂറുകണക്കിന് മൃതശരീരങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്നതായി സിറ്റി അധികൃതര്‍ അറിയിച്ചു.ഏപ്രില്‍ മാസത്തിനുശേഷം മരിച്ചവരുടെ 650 മൃതശരീരങ്ങളാണ് യഥാര്‍ത്ഥ അവകാശികളെ കണ്ടെത്താന്‍ കഴിയാതെയും, സംസ്കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാതെയും ട്രക്കുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരം വേണ്ടപോലെ സൂക്ഷിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഇല്ലെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് അറിയിച്ചു.നൂറുകണക്കിന് ശരീരങ്ങള്‍ ഇതിനകം ഹാര്‍ട്ട് ഐലന്റില്‍ സംസ്കരിച്ചതായി മേയര്‍ ബില്‍ഡി ബ്ലാസിയോ അറിയിച്ചു. പാന്‍ഡമിക് പൂര്‍ണ്ണമായും വിട്ടുമാറുന്നതുവരെ സ്റ്റോറേജ് ഫെസിലിറ്റികളില്‍ തന്നെ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News