മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു

കൊട്ടാരക്കര:മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഓൺ ലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ചാർജ്ജു ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊട്ടാരക്കര വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ് – അനിത ദമ്പതികളുടെ മകൾ അജ്ന ജോസ് (11) ആണു മരിച്ചത്.

ഷോക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വാളിയോട് എസ് ആർ വി യു പി സ്കൂളിലെ വിദ്യാർഥിനിയാണ്. ഓൺ ലൈൻ പഠനത്തിനു ഫോൺ ചാർജ്ജ് ചെയ്യാനായി ഫാനിന്റെ പ്ലഗ് എടുത്തു മാറ്റുമ്പോളാണ് ഷോക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും മുന്നിൽ വച്ചായിരുന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News