27.6 C
Kottayam
Wednesday, May 8, 2024

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം തടയാന്‍ ‘ഓപ്പറേഷന്‍ തണ്ടറു’മായി മോട്ടോര്‍ വാഹന വകുപ്പ്

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകപ്പിന്റെ തീരുമാനം. വരും ദിവസങ്ങളില്‍ പരിശോധന ആരംഭിക്കും.

ടൂറിസ്റ്റ് ബസുകളുടെ അതിരുവിട്ട അഭ്യാസ സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. അനധികൃത ലൈറ്റുകളും സൗണ്ട് സിസ്റ്റവും പരിധിയില്‍ അധികം ശബ്ദമുള്ള എയര്‍ ഹോണുകളും ടൂറിസ്റ്റ് ബസുകളില്‍ വ്യാപകമാണ്. ഇതെല്ലാം പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week