26.4 C
Kottayam
Tuesday, June 16, 2026

ഓപ്പറേഷന്‍ മത്സ്യ,14 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു, പരിശോധന തുടരുമെന്ന് മന്ത്രി

Must read

തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷന്‍ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചു.

ഇതുകൂടാതെ മത്സ്യത്തിന്റെ ഒരു സ്റ്റാറ്റിയൂട്ടറി സാമ്പിളും എറണാകുളം ജില്ലയില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയയ്ക്കുകയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മത്സ്യം നശിപ്പിക്കുകയും ചെയ്തു.

ഓപ്പറേഷന്‍ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1842 പരിശോധനയില്‍ 1029 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയയ്ക്കുകയും ചെയ്തു.

- Advertisement -

റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 590 പരിശോധനയില്‍ 9 സാമ്പിളുകളില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദ്ധവിന് വൻ തിരിച്ചടി? പാർട്ടിയിൽ വൻ പിളർപ്പെന്ന് സൂചന, വിമതർ ഷിന്ദേയ്ക്കൊപ്പം പോയേക്കും

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) വീണ്ടുമൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന. പതിനാറോളം എം.എൽ.എ.മാരും ഏഴ് എം.പി.മാരും പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽത്തന്നെ പുതിയ വിഭാഗം രൂപപ്പെട്ടേക്കുമെന്നാണ് ന്യൂസ്...

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, ആദ്യം വന്നത് 'വടകര സ്ക്വാഡ്' ഗ്രൂപ്പിൽ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ആണ് അറസ്റ്റിലായത്. പ്രത്യേകാന്വേഷണ സംഘമാണ് ജിതിൻ ഭാസ്കറെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിൻ...

വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ബ്ലാക്ക് മെയിലിങ്ങിലൂടെ ലക്ഷങ്ങൾ തട്ടുകയും നിർബന്ധിത മതംമാറ്റം നടത്തുകയും ചെയ്ത രണ്ട് പേർ നാഗ്പുരിൽ അറസ്റ്റിൽ

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പുരിൽ വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിലിങ്ങിലൂടെ ലക്ഷങ്ങൾ തട്ടിയെടുക്കുകയും നിർബന്ധിത മതം മാറ്റത്തിന് ഇരയാക്കുകയും ചെയ്തതായി ഞെട്ടിക്കുന്ന പരാതി പുറത്തുവന്നു. യുവതി നൽകിയ ഔദ്യോഗിക...

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി. ജയരാജന് പോലീസിന്റെ ക്ലീൻ ചിറ്റ് തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചെന്ന പരാതിയിൽ എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജനെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന്...

മത്സരം കഴിഞ്ഞയുടൻ അമേരിക്ക വിടാൻ ഇറാൻ ടീമിന് അടിയന്തര നിർദ്ദേശം; രൂക്ഷമായ പ്രതിഷേധവുമായി പരിശീലകൻ

ലോസ് ആഞ്ജലീസ്:ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിന് പിന്നാലെ ഉടൻ അമേരിക്കയിൽ നിന്ന് മടങ്ങാൻ ഇറാൻ ടീമിന് നിർദേശം. പരീശീലകൻ ആമിർ ഖലെനോയി ആണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്‌സിക്കോയിലാണ്....

Popular this week