23.9 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നു; ആരാധന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്

Must read

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് സംസ്ഥാനത്ത് ആരാധാനാലയങ്ങള്‍ തുറക്കുന്നു. ശബരിമലയിലും ഗുരുവായൂരും ഓണ്‍ലൈന്‍, വെര്‍ച്ചല്‍ ക്യൂ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിലായിരിക്കും ദര്‍ശനത്തിനുള്ള അനുവാദം കൊടുക്കുക. ഇതര സംസ്ഥാനത്തു നിന്നും ശബരിമലയില്‍ എത്തുന്നവര്‍ കൊവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ശബരിമലയും ഗുരുവായൂരും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒന്‍പതു മുതല്‍ ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ തുറക്കും. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദിവസം 600 പേര്‍ക്ക് പ്രവേശനം നല്‍കും. മണിക്കൂറില്‍ 150 പേര്‍ എന്ന കണക്കിലായിരിക്കുമിത്. ഒരു ദിവസം 60 വിവാഹങ്ങള്‍ അനുവദിക്കും. ശബരിമലയില്‍ മിഥുന മാസ പൂജയ്ക്കായും ഉത്സവത്തിനായും 14 മുതല്‍ 28 വരെ നടതുറക്കും. ശബരിമലയില്‍ വെര്‍ച്ചല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മണിക്കൂറില്‍ 200 പേര്‍ക്ക് പ്രവേശനം നല്‍കും. 50 പേരെ മാത്രമേ ഒരു സമയം ക്ഷേത്രമുറ്റത്ത് പ്രവേശിപ്പിക്കുകയുള്ളൂ. ഇതര സംസ്ഥാനത്തു നിന്നും വരുന്നവര്‍ ഐസിഎംആര്‍ന്റെ അംഗീകാരമുള്ള ലാബില്‍ നിന്നും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

അതേസമയം, ശബരിമലയില്‍ വിവിഐപി ദര്‍ശനവും താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും പമ്പ വരെ അനുമതി നല്‍കും. അപ്പം, അരവണ വിതരണം ഓണ്‍ലൈന്‍ വഴിയായിരിക്കും. വണ്ടിപ്പെരിയാര്‍ വഴിയുള്ള ദര്‍ശനം ഉണ്ടാകില്ല. പമ്പാ സ്‌നാനവും ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പള്ളികളിലെ ആരാധനയെന്ന് മലങ്കര ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ക്ലമീസ് കാത്തോലിക്ക് ബാവ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week