കൊച്ചി:യു ഡി എഫ് ഭരണകാലത്തു നിര്‍മിച്ച പാലങ്ങളുടെ പട്ടിക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തുവിട്ടു. പാലത്തിന്‍റെ കണക്ക് ജില്ല തിരിച്ചാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ അദ്ദേഹം എല്‍.ഡി.എഫിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പട്ടിക പുറത്തുവിട്ടിരിക്കുന്നത്
ഇടത് ഭരണക്കാലത്ത് പൂര്‍ത്തിയാക്കിയ പാലങ്ങളുടെ കണക്ക് പുറത്തുവിടുമോ എന്നാണ് ഉമ്മന്‍ ചാണ്ടി ചോദിച്ചിരിക്കുന്നത്. 227 പാലങ്ങളുടെ പട്ടികയാണ് അദ്ദേഹം പുറത്തു വീട്ടിരിക്കുന്നത്. എന്നാൽ പാലാരിവട്ടം മേൽപ്പാലം മാത്രം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് ലിസ്റ്റ് കണ്ടവരുടെ പ്രതികരണങ്ങൾ. പാലങ്ങളുടെ ബലം പരിശോധിക്കണമെന്നും, കമ്പി എണ്ണിക്കണമെന്നുമൊക്കെ ഈ പ്രസിദ്ധീകരണത്തിനെതിരെ വിമർശനങ്ങൾ വരുന്നുണ്ട്. പാലാരിവട്ടം പാലത്തിലെ അഴിമതി കണ്ടനുഭവിച്ച ജനങ്ങളോട് 227 പാലങ്ങൾ നിർമ്മിച്ചുവെന്നു പറയുന്നത് തന്നെ ശരിയല്ലെന്നാണ് മറ്റു അഭിപ്രായങ്ങൾ.