27.6 C
Kottayam
Thursday, June 4, 2026

ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Must read

കോട്ടയം: നേമം അഭ്യൂഹങ്ങള്‍ അവസാനിച്ചതോടെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ചൊവ്വാഴ്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം രാവിലെ 11ന് പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ പാമ്പാടി ബിഡിഒയ്ക്ക് മുന്‍പാകെയാകും പത്രിക സമര്‍പ്പിക്കുക.

അതേസമയം ഉമ്മന്‍ ചാണ്ടി തലസ്ഥാനത്താണെങ്കിലും പുതുപ്പള്ളിയില്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങി. ഇന്ന് മുതല്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ഭവനസന്ദര്‍ശനം ഉള്‍പ്പടെ തുടങ്ങിയാണ് പ്രചരണം പുരോഗമിക്കുന്നത്.

പത്രിക സമര്‍പ്പിക്കുന്ന ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പാമ്പാടിയില്‍ വച്ച് മണ്ഡലം കണ്‍വന്‍ഷനും നടക്കും. പാമ്പാടി സെന്റ് ജോണ്‍സ് പള്ളി പാരിഷ് ഹാളിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. വാകത്താനം, പാമ്പാടി, മീനടം, അയര്‍ക്കുന്നം എന്നിവടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.

സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ചൊല്ലി പ്രാദേശിക തലത്തില്‍ നടക്കുന്ന പ്രതിഷേധം തണുപ്പിക്കാന്‍ വരും ദിവസങ്ങളിലും ഉമ്മന്‍ ചാണ്ടി തലസ്ഥാനത്ത് തുടരും. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും പ്രാദേശിക നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചകളോടെ പ്രതിഷേധങ്ങള്‍ തീരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം പുതുപ്പള്ളിയിലെ പ്രചരണത്തില്‍ സജീവമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week