ഒടുവില്‍ ചലഞ്ച് ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി; നേമത്ത് മത്സരിക്കും

ന്യൂഡല്‍ഹി: നേമം ചലഞ്ച് ഏറ്റെടുക്കാന്‍ ഒടുവില്‍ ഉമ്മന്‍ ചാണ്ടി സമ്മതം മൂളിയതായി റിപ്പോര്‍ട്ട്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തനായ സ്ഥാനാര്‍ഥി വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ബന്ധത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങുകയായിരുന്നു.

ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നേമത്ത് ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആദ്യം മുതലുള്ള നിലപാട്.

എന്നാല്‍ ആദ്യഘട്ടത്തില്‍ ഇരുനേതാക്കളും ആവശ്യം തള്ളി. മണ്ഡലം മാറിയാല്‍ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. അതിനിടെ കെ.മുരളീധരന്‍ എംപിയെ മണ്ഡലത്തില്‍ ഇറക്കാന്‍ ആലോചന നടത്തിയെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാട് മാറ്റാന്‍ ഹൈക്കമാന്‍ഡ് വിസമ്മതിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News