പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി കഷ്ടിച്ച് ജയിച്ചു

കോട്ടയം: പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടി കഷ്ടിച്ച് ജയിച്ചു. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്‍ഡിഎഫിന്റെ ജെയ്ക് സി. തോമസാണ് രണ്ടാം സ്ഥാനത്ത്.

മണര്‍കാട്, പാമ്പാടി തുടങ്ങി യുഡിഎഫിന് സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. യാക്കോബായ വിഭാഗത്തിന് വന്‍ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് മണര്‍കാട്. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്കിന് യാക്കോബായ വിഭാഗം പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. അന്നും ജെയ്ക് സി. തോമസ് തന്നെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രധാന എതിരാളി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News