പാലാ: പരാജയം അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി. വിജയത്തില്‍ മാണി സി. കാപ്പനെ അഭിനന്ദിക്കുന്നുവെന്നും ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, പാലായില്‍ നടന്നത് വോട്ടുകച്ചവടമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പാലായില്‍ വോട്ടു കച്ചവടം നടത്തിയെന്നും വോട്ടിന്റെ കണക്കു നോക്കിയാല്‍ ഇതു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 26,000 വോട്ടുകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 24,000 വോട്ടുകളും നേടിയ ബിജെപിക്ക് ഇത്തവണ കിട്ടിയത് വെറും 10,000 വോട്ടുകള്‍ മാത്രമാണ്. ബിജെപി യുഡിഎഫിനു വോട്ടുകച്ചവടം നടത്തിയെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

