‘അദ്ദേഹത്തിന്റേതായി ഞാൻ കൂടെ കൂട്ടിയത് ഒന്നു മാത്രം’; വേദനിപ്പിക്കുന്ന ഓര്‍മ്മ പങ്കുവെച്ച്‌ അഭയ ഹിരൺമയി

കൊച്ചി:അകാലത്തിൽ വേർപെട്ട അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കിട്ട് ഗായിക അഭയ ഹിരൺമയി. അച്ഛന്റെ വാച്ച് തന്റെ കയ്യിൽ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓർമ പുതുക്കിയത്. താൻ കാനഡയിൽ പോയി വന്നപ്പോൾ അച്ഛനു സമ്മാനിച്ചതാണ് ആ വാച്ച് എന്നും എല്ലാ വിശേഷ ദിവസങ്ങളിലും അച്ഛൻ ആ വാച്ച് അണിയുമായിരുന്നെന്നും അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.


അച്ഛന്റെ ഓർമയ്ക്കായി താൻ ആകെ കൂടെക്കൂട്ടിയത് ഈയൊരു വസ്തു മാത്രമാണെന്ന് അഭയ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. താൻ അച്ഛന്റെ രാജകുമാരിയാണെന്നും തനിക്ക് അച്ഛനെ മിസ് ചെയ്യുന്നുണ്ടെന്നും അഭയ കൂട്ടിച്ചേർത്തു.

2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി.മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News