KeralaNews

ഓൺലൈൻ പഠനം ദുരുപയോഗം ചെയ്യുന്നു,രാജ്യത്തെ അറുപത്​ ശതമാനത്തോളം വിദ്യാര്‍ഥികളും മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പഠനം

ന്യൂഡൽഹി:ഓണ്‍ലൈന്‍ പഠനത്തിന്‍റെ പേരില്‍ രാജ്യത്തെ അറുപത്​ ശതമാനത്തോളം വിദ്യാര്‍ഥികളും മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പഠനം. ​നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ്​ ചൈല്‍ഡ്​ റൈറ്റ്​സ് (എന്‍.‌സി‌.പി.‌സി‌.ആര്‍) നടത്തിയ പഠനത്തിനാലാണ് കണ്ടെത്തല്‍. പത്ത്​ ശതമാനം മാത്രമാണ് സ്മാര്‍ട്ട് ഫോണ്‍,​ ഓണ്‍ലൈന്‍ പഠനത്തിനായി​ ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു.

59.2 ശതമാനം കുട്ടികള്‍ മെസേജിങ് ആപ്പുകള്‍ വ്യാപകമായി ഉപയോഗിക്കുമ്ബോള്‍ 10.1 ശതമാനം കുട്ടികള്‍ മാത്രമാണ് പഠനാവശ്യങ്ങള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നത്. വാട്​സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്​ തുടങ്ങിയ മെസേജിങ് ആപ്പുകളാണ്​ കുട്ടികള്‍ കൂടുതലായി ഉപയോഗിച്ചുവരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

എട്ട്​ മുതല്‍ 18 വയസ്​ വരെയു​ള്ള കുട്ടികളില്‍ 30.2 ശതമാനം ​പേര്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമായുണ്ട്. പത്തു വയസ് പ്രായമുള്ളവരില്‍ 37.8 ശതമാനം പേര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടും 24.3 ശതമാനം പേര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. 13 വയസ് മുതല്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഭൂരിഭാഗം മാതാപിതാക്കളും കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതായും ഉറക്കമില്ലായ്മ, ഉത്കണ്ഠ, ക്ഷീണം എന്നിവ കുട്ടികളില്‍ കണ്ടുതുടങ്ങിയതായും പഠനം വ്യക്തമാക്കുന്നു. കുട്ടികളിലെ ഇന്‍റര്‍നെറ്റ്​ അടിമത്വം നിയന്ത്രിക്കാന്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും, മറ്റു​ പ്രവര്‍ത്തനങ്ങളില്‍ കുട്ടിക​ളെ സജീവമാക്കണമെന്നുമാണ് പഠനം നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി 60 സ്കൂളുകളില്‍ നിന്ന് 3,491 കുട്ടികള്‍, 1,534 രക്ഷിതാക്കള്‍, 786 അധ്യാപകര്‍ എന്നിവരുള്‍പ്പടെ 5,811 പേരാണ്​ പഠനവിധേയമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button