ഓര്‍ഡര്‍ ചെയ്തത് 3,859 രൂപ വിലയുള്ള റൈറ്റിങ് പാഡ്; ലഭിച്ചത് ആറു രൂപയുടെ കുപ്പിവെള്ളം!

തൃശൂര്‍: ഓണ്‍ലൈന്‍ സൈറ്റില്‍ റൈറ്റിങ് പാഡ് ഓര്‍ഡര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത് കുപ്പിവെള്ളം. തൃശൂര്‍ കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ സ്വദേശി കൊള്ളന്നൂര്‍ ജോണ്‍സന്റെ മകന്‍ ജോജനും തൊടുപുഴ തെക്കുംഭാഗം കിഴക്കാലയില്‍ ലിന്‍സന്റെ മകന്‍ റിച്ചുവും ആണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

7,000 രൂപ വിലയുള്ള റൈറ്റിങ് പാഡ് ഓഫറില്‍ 3,859 രൂപക്കാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, കിട്ടിയതോ ആറ് രൂപ മാത്രം വിലയുള്ള കുപ്പി വെള്ളവും. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കമ്യൂണിക്കേഷന്‍ കോളജില്‍ അനിമേഷന്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

വിതരണക്കാരന്റെ സാന്നിധ്യത്തില്‍ പൊട്ടിച്ച ബോക്‌സ് അപ്പോള്‍ തന്നെ തിരിച്ചയച്ചു. ബോക്‌സ് തിരികെ എടുക്കാന്‍ സന്ദേശമയച്ചിട്ടും ഇതുവരെ ആളെത്തിയിട്ടില്ലെന്ന് ജോണ്‍സണ്‍ പറഞ്ഞു. 11ന് അകം ഓര്‍ഡര്‍ ചെയ്ത റൈറ്റിങ് പാഡ് എത്തിച്ചു നല്‍കാമെന്നാണ് ഷോപ്പിങ് സൈറ്റുകാര്‍ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News