വിവാദമായ ‘വര്‍ത്തമാനം’ തീയേറ്ററുകളിലേക്ക്
കൊച്ചി: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ വര്‍ത്തമാനം സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തീയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാവും തിരക്കഥാ കൃത്തുമായ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.
ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സമരവും ഭരണകൂടം സമരത്തെ നേരിടാന്‍ സ്വീകരിച്ച രീതിയുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. മലബാറിലെ മുസ്ലീം പെണ്‍കുട്ടി ജെഎന്‍യുവിലേക്ക് ഗവേഷണത്തിനായി പോകുന്നതും തുടര്‍ന്ന് കടന്ന് പോകേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് പ്രമേയം.
പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മാര്‍ച്ച് 12ന് കേരളത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററുകളില്‍ റിലീസ് ചെയ്യും. വലിയ പ്രതിസന്ധികളായിരുന്നു ചിത്രീകരണ സമയത്തും ശേഷവും നേരിടേണ്ടി വന്നതെന്ന് നിര്‍മാതാവും തിരക്കഥാകൃത്തുമായ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശനം നിഷേധിച്ച ചിത്രത്തിന് അപ്പീല്‍ പോയാണ് പ്രദര്‍ശന അനുമതി നേടിയത്.