29.4 C
Kottayam
Friday, June 5, 2026

ഭീമന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; അറുപതുകാരിക്ക് നഷ്ടമായത് 3.98 കോടി രൂപ

Must read

പൂനെ: വീണ്ടും ഭീമന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. പൂനെയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സീനിയര്‍ എക്സിക്യുട്ടിവ് ആയ അറുപത്കാരിക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടത് 3.98 കോടി രൂപ. 27 അക്കൗണ്ടുകളിലേക്കായി 207 ഇടപാടുകളാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നു നടന്നിരിക്കുന്നത്.

2020 ഏപ്രില്‍ ബ്രിട്ടണില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വഴി ഇവര്‍ക്ക് ഒരു സൗഹൃദ അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. സുഹൃത്തായി ചേര്‍ത്തതിനു ശേഷം അഞ്ചു മാസത്തിനുള്ളില്‍ ഇവര്‍ പൂനെ സ്വദേശിനിയുടെ പ്രീതി പിടിച്ചുപറ്റി. സെപ്തംബറില്‍ ജന്മദിന സമ്മാനമായി ഒരു ഐഫോണ്‍ അയച്ചുനല്‍കുമെന്നും ഈ സുഹൃത്ത് അറിയിച്ചുവെന്ന് സൈബര്‍ സെല്‍ ഓഫീസര്‍ അനുഷ്‌ക ചിന്തമാന്‍ പറഞ്ഞു.

ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സമ്മാനത്തിന് കസ്റ്റംസ് ക്ലിയറന്‍സിന് എന്ന പേരില്‍ പണം ആവശ്യപ്പെട്ട സുഹൃത്ത് ഇവരില്‍ നിന്ന് വന്‍തുക വാങ്ങി. വൈകാതെ കുറിയര്‍ ഏജന്‍സി പ്രതിനിധികള്‍, കസ്റ്റംസ് അധികൃതര്‍ എന്ന വ്യാജേന വിളികള്‍ എത്തി. സമ്മാനത്തിനൊപ്പം വന്ന കണ്ടെയ്മെന്റില്‍ ആഭരണങ്ങളും വിദേശ കറന്‍സികളുമുണ്ടെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇതിനുള്ള ഡ്യുട്ടിയായി കൂടുതല്‍ പണം ഓണ്‍ലൈനായി അടക്കാന്‍ ആവശ്യപ്പെട്ടു.

ഈ പണം ഓണ്‍ലൈനായി അടച്ചതിനു പിന്നാലെ ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് 3,98,75,500 രൂപ പല അക്കൗണ്ടുകളിലേക്കായി പിന്‍വലിക്കപ്പെട്ടു. താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവര്‍ സൈബര്‍ സെല്ലിനെ ബന്ധപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week