ഭര്‍ത്താവ് ക്വാറന്റൈനില്‍; ഭാര്യ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍

തിരുവാണിയൂര്‍: ഭര്‍ത്താവ് ക്വാറന്റൈനിലിരിക്കെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാണിയൂര്‍ പഴുക്കാമറ്റത്തു വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പാറച്ചെരുവില്‍ പി.കെ. ബിജുവിന്റെ ഭാര്യ സൗമ്യയാണു (32) മരിച്ചത്. കഴിഞ്ഞ എട്ടിനാണ് ബിജുവിന് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ബിജു വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

എന്നാല്‍ ബുധനാഴ്ച വൈകിട്ട് ഭാര്യയ്ക്കു പനിയും ചെറിയ തോതില്‍ ശ്വാസതടസ്സവുമുണ്ടായിരുന്നു. ഇവര്‍ക്കും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശാ പ്രവര്‍ത്തകര്‍ മരുന്ന് എത്തിച്ചു നല്‍കുകയും പിറ്റേന്നു കൊവിഡ് ടെസ്റ്റ് നടത്താമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി സൗമ്യയ്ക്ക് ശ്വാസതടസ്സം രൂക്ഷമായിരുന്നു.

ഭാര്യ കട്ടിലില്‍ നിന്നു വീണു കിടക്കുകയാണെന്നു ബിജുവാണ് പുലര്‍ച്ചെ സമീപവാസികളെ അറിയിച്ചത്. നാലരയോടെ ആംബുലന്‍സും ആരോഗ്യ പ്രവര്‍ത്തകരും എത്തുമ്പോള്‍ സൗമ്യ കട്ടിലിനു താഴെ മരിച്ചു കിടക്കുന്നതാണു കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News