KeralaNews

വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ബംഗളൂരുവില്‍ നിന്നെത്തിയ ആള്‍ക്ക്

വയനാട്: വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ വയനാട്ടില്‍ എത്തിച്ചത്. ഇന്ന് രാവിലെ വയനാട്ടില്‍ എത്തിച്ച ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ കോവിഡ് നെഗറ്റീവാണ്.

കഴിഞ്ഞ ദിവസം പത്ത് ബ്ലാക്ക് ഫംഗസ് രോഗികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. രാജ്യത്ത് നിലവില്‍ 8,848 ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്ലാക്ക് ഫംഗസ് ചികിത്സിക്കുപയോഗിക്കുന്ന മരുന്നായ അംഫോട്ടറിസിന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്‍കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

കൊവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണില്‍ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഫംഗസ് പരിശോധന നടത്തണം എന്ന് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേരിയ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button