ഫ്‌ളാറ്റിലെ പീഡനം; പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ്, രണ്ടു പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ ഒരാള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മറ്റു രണ്ടു പ്രതികളേയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

നേരത്തെ റിമാന്‍ഡിലായ ശ്രീരാഗ്, ധനേഷ്, ജോണ്‍ ജോയ് എന്നീ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് നല്‍കിയ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. അതിനിടെ, കേസിലെ പ്രധാന പ്രതിയായ മാര്‍ട്ടിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലടക്കം തെളിവെടുപ്പ് നടത്താനാണു അന്വേഷണസംഘത്തിന്റെ തീരുമാനം.

മാര്‍ട്ടിനെ ബുധനാഴ്ച കാക്കാനാട്ടെ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുമ്പ് താമസിച്ച ഫ്‌ളാറ്റിലായിരുന്നു തെളിവെടുപ്പ്. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് മൂന്ന് പ്രതികളെന്നാണ് ആരോപണം. ഇവര്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News