News
ലോക്ക്ഡൗണില്‍ വരുമാനം നഷപ്പെട്ടപ്പോള്‍ പ്രിയപ്പെട്ട ആടിനെ വിറ്റു; പിന്നാലെ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
മുംബൈ: ലോക്ക്ഡൗണ്‍ മൂലം വരുമാനം നഷ്ടപ്പെട്ടമായതിനെ തുടര്‍ന്ന് ഓമനിച്ച് വളര്‍ത്തിയ ആടിനെ വിറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിലെ സാന്റാക്രൂസിലെ ശാസ്ത്രി നഗറിലാണ് സംഭവം നടന്നത്. 23കാരനായ നദീം എന്ന യുവാവാണ് മുറിയിലെ സീലിംഗില്‍ തൂങ്ങിമരിച്ചത്.
രാവിലെ യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷിപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോക്ഡൗണില്‍ വരുമാനം നിലച്ചതിന് പിന്നാലെ നദീം വളര്‍ത്തിയിരുന്ന ആടിനെ വീട്ടുകാര്‍ വിറ്റിരുന്നു.
വില്‍ക്കരുതെന്ന് നദീം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറ്റ് വഴികള്‍ ഇല്ലാതായതോടെയായിരുന്നു വീട്ടുകാര്‍ ആടിനെ വിറ്റത്. ഇതിന് പിന്നാലെ നദീം അസ്വസ്ഥനായിരുന്നതായി വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News