28.8 C
Kottayam
Thursday, June 4, 2026

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ നഴ്‌സ് മരിച്ചു

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി നഴ്സ് കൂടി മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സും കോട്ടയം ഞീഴൂര്‍ സ്വദേശിയുമായ രാജമ്മ മധുസൂദനന്‍ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌നാണ് രാജമ്മ. എല്‍.എന്‍.ജെപി ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം. നേരത്തെ സ്വകാര്യ ആശുപത്രിയായ കല്‍റയിലെ നഴ്‌സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക രോഗബാധിതയായി മരിച്ചിരുന്നു.

അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുകയാണ്. 207615 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 8909 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5815 ആയി.

കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താനെടുത്തത് 15 ദിവസമാണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 110ആം ദിവസമാണ് സംഖ്യ ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷമാകുന്നത് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 125ആം ദിവസമാണ്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്.

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ 72,000വും ഡല്‍ഹിയില്‍ 22000വും കടന്നു. കൊവിഡ് കണക്കുകള്‍ കൃത്യമല്ലെന്ന പരാതി ഉയരുന്നതിനിടെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാല്‍ നേരിട്ട് ഇടപെട്ടു. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. സെറോ സര്‍വേയുടെ ഫലം അടുത്ത ആഴ്ച്ച പുറത്തുവരുമ്പോള്‍ രാജ്യത്തെ കൊവിഡ് വ്യാപനം വ്യക്തമാകുമെന്ന് ഐസിഎംആര്‍ അറിയിച്ചു.

- Advertisement -

മെയ് പത്തൊന്‍പതിനാണ് രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നത്. ഇപ്പോള്‍ 8000ല്‍ അധികം കേസുകളാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹവ്യാപനമുണ്ടെന്ന് ഇതുവരെ അംഗീകരിച്ച് മുന്നോട്ടുപോകാത്തതില്‍ ആരോഗ്യവിദഗ്ധര്‍ അടക്കം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന സെറോ സര്‍വേയുടെ ഫലം അടുത്ത ആഴ്ച്ച വരുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതയാകുമെന്നാണ് ഐസിഎംആര്‍ നിലപാട്. പരിശോധനകളുടെ എണ്ണം കാര്യക്ഷമമല്ലെന്നും വിവിധ കോണുകളില്‍ നിന്ന് പരാതി ഉയരുന്നുണ്ട്. പ്രതിദിനം ശരാശരി ഒരു ലക്ഷത്തി ഇരുപതിനായിരം സാമ്പിളുകള്‍ പരിശോധിക്കുന്നുവെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

- Advertisement -

തമിഴ്‌നാട്ടില്‍ ആകെ കൊവിഡ് കേസുകള്‍ 24,586ഉം മരണം 197ഉം ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1298 പോസിറ്റീവ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ 22132ഉം മരണം 556ഉം ആയി ഉയര്‍ന്നു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 415 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 17,632ഉം മരണം 1092ഉം ആയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week