27.1 C
Kottayam
Tuesday, May 7, 2024

സൂപ്പർ ഹിറ്റായി ടി വി ചലഞ്ച്,ഏറ്റെടുത്ത് സിനിമാ പ്രവർത്തകരും

Must read

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനേത്തുടർന്ന് അധ്യയനം നടക്കാത്തതിനാൽ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് ഓണ്‍ലൈന്‍,ടിവി പഠനം ആരംഭിച്ച സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷന്‍ ഇല്ലാത്ത കുട്ടികള്‍ക്കായി ഡിവൈഎഫ്‌ഐയുടെ ‘ടി വി ചലഞ്ച്’ ക്യാമ്പയിന്‍.ക്യാമ്പയിനില്‍ അഞ്ച് ടി വി കള്‍ സമ്മാനിച്ചാണ് നടി മഞ്ജുവാര്യരും സംവിധായകന്‍ ആഷിഖ് അബുവും ക്യാമ്പയിനെ പിന്തുണച്ചത്.

ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ക്ക് ഒരു ടിവി ഈ പദ്ധതിയിലേക്ക് നല്‍കാം. ഒപ്പം സന്നദ്ധരായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍നിന്നുള്ള ടിവി സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കും.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്. അതോടൊപ്പം റീസൈക്കിള്‍ കേരളയുടെ ഭാഗമായി പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന പഴയ ടിവികളും നന്നാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ഒരോ മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അര്‍ഹരായ കുട്ടികളെ കണ്ടെത്തിയാകും വിവരങ്ങള്‍ ശേഖരിക്കുക. ഇത് കൂടാതെ പഴകിയ ന്യൂസ് പേപ്പര്‍ ശേഖരിച്ച്
അത് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കുന്ന ക്യാമ്പയിനും ഡിവൈഎഫ്‌ഐ സംസ്ഥാന തലത്തില്‍ നടത്തുന്നുണ്ട്.

ക്യാമ്പയിന്റെ ഭാഗമായി കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ മണിക്കൂറുകള്‍ക്കകം നിരവധി ഫോണ്‍ കോളുകളാണ് എത്തിയത്. നടി മഞ്ജുവാര്യരും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ആഷിഖ് അബുവും നടന്‍ സന്തോഷ് കീഴാറ്റൂരും ഉള്‍പ്പെടെ ടെലിവിഷന്‍ നല്‍കാന്‍ സന്നദ്ധരായി കോള്‍ സെന്ററില്‍ വിളിച്ചു.

എല്ലാ ജില്ലകളിലും പദ്ധതി ആരംഭിച്ചു. ടിവി വാങ്ങി നല്‍കാന്‍ സന്നദ്ധരായവര്‍ക്കും ടിവി കൈമാറുന്നതിനും അടുത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായോ കോള്‍ സെന്ററുമായോ ബന്ധപ്പെടാം– 9895858666, 8590011044, 8590018240, 7012215574.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week