home bannerKeralaNews

മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുര്‍ലയില്‍ താമസിക്കുന്ന വിക്രമന്‍ പിള്ളയാണ് മരിച്ചത്. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

അതേസമയം രാജ്യത്തുതന്നെ മഹാരാഷ്ട്രയിലാണ് കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 59,546 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1,982 പേരാണ് ഇവിടെ മരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,466 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ആദ്യമാണ് ഏഴായിരത്തിലധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നതും.

175 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. നിലവില്‍ രാജ്യത്ത് 1,65,799 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,706 പേര്‍ മരണത്തിന് കീഴടങ്ങി. 71,106 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്. 59,546 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,982 പേരാണ് ഇവിടെ മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker