സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണസംഖ്യ 29 ആയി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. രണ്ടു ദിവസം മുമ്പ് മരിച്ച കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നാണ് ലഭിക്കുന്നത്. പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുല്‍ റഹ്മാന്‍ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്. നേരത്തേ, ഇദ്ദേഹത്തിന്റെ ട്രുനാറ്റ് ഫലവും പോസിറ്റിവായിരുന്നു.

കര്‍ണാടകയിലെ ഹുബ്ലിയില്‍ വ്യാപാരിയായിരുന്നു അബ്ദുള്‍ റഹ്മാന്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 29 ആയി. തിങ്കളാഴ്ച ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ അബ്ദുള്‍ റഹ്മാന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

കാസര്‍ഗോട്ടെ ആദ്യ കോവിഡ് മരണവുമാണിത്. സംഭവത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ നാല് ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News