30.6 C
Kottayam
Friday, May 10, 2024

കായിലില്‍ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്‍; സോഷ്യല്‍ മീഡിയയി അഭിനന്ദന പ്രവാഹം

Must read

കൊച്ചി: കായലില്‍ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും കുത്തിയതോട് സ്വദേശിയുമായ ലവനാണ് അതിസാഹസികമായി യുവതിയെ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി റോറോ ജെട്ടിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശിനിയായ യുവതിയാണ് ജെട്ടിയില്‍ നിന്ന് അഴിമുഖത്തേക്ക് ചാടിയത്.

ഈ സമയം ഇവിടെ ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിങ്ങിന്റെ ഭാഗമായി ജെട്ടിയിലെത്തിയിരുന്നു. ജെട്ടിയില്‍നിന്ന് ഒരാളെത്തി യുവതി കായലില്‍ ചാടാന്‍ നില്‍ക്കുന്നതായി പറഞ്ഞു. ഇത് കേട്ടയുടന്‍ ഇന്‍സ്പെക്ടര്‍ മനുരാജും ലെവനും ഓടിയടുത്തു.

മനുരാജ് അടുത്തെത്തിയെങ്കിലും പിടികൂടുന്നതിന് മുന്‍പ് യുവതി വെള്ളത്തില്‍ ചാടി. നീന്തല്‍ അറിയാവുന്ന ലെവനും ഓട്ടോ ഡ്രൈവറായ പി.യു. ഇക്ബാലും പിറകെ ചാടി. പിന്നാലെ വന്ന മറ്റൊരാളും ചാടി. അടിയൊഴുക്ക് ശക്തമായിരുന്നുവെങ്കിലും മുടിയില്‍ പിടിച്ച് മുകളിലേക്ക് എത്തിച്ചു. ഓട്ടോ ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സഹായത്തോടെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു.

സംഭവത്തിന് പിന്നാലെ ഇതിന്റെ വീഡിയോ ആരോ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു. ഇതോടെ വീഡിയോ വൈറലാകുകയും പോലീസ് ഓഫീസറെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വരുകയും ആയിരിന്നു. കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലവനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week