വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊയലാണ്ടി സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് ഇതില്‍ 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 പേര്‍ക്കും പോസിറ്റീവായി. ശിശുരോഗ വിദഗ്ധനു കൊവിഡ് സ്ഥിരീകരിച്ച ആശ ഹോസ്പിറ്റലിലെ പുരുഷ നഴ്സിനും അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News