ബുറൈദ: സൗദിയില്‍ മലയാളിയെ വാഹനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുഴിമതിക്കാട് സ്വദേശിയും പഴങ്ങാല പെപ്പിലംവിള ശശിധരന്‍-രമണി ദമ്പതികളുടെ മകനുമായ ശരത്തിനെയാണ് (29) ദമ്മാം -ഹഫര്‍ അല്‍ബാത്വിന്‍ റോഡിലെ കിബ്ബ എന്ന സ്ഥലത്ത് ട്രെയിലര്‍ ലോറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു വര്‍ഷമായി ശരത് സൗദിയിലെ അല്‍ഹനൂഫ് ഫര്‍ഹാന്‍ അല്‍ദോസരി എന്ന കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതുവരെ നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. ഏക സഹോദരി ശരണ്യ.
ശരത്തിനെ അലട്ടിയിരുന്ന എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളോ മറ്റോ ഉള്ളതായി അറിയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനുശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News